ക്ഷേത്ര കമ്മിറ്റി

        അടിയേരിമഠത്തിന്‍റെ ഭരണപരമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നത്  "ശ്രീ അടിയേരിമഠം ട്രസ്റ്റ്" ആണ്. സുദൃഡമായ ഒരു ഭരണ സംവിധാനവും ചിട്ടയായ പ്രവര്‍ത്തന രീതിയുമാണ് ഇവിടെയുള്ളത്. ട്രസ്റ്റിൻ്റെ എല്ലാ പ്രവർത്തനങ്ങളും വിവിധ സർക്കാർ വകുപ്പുകൾ, ഇൻകംടാക്സ് ഡിപ്പാർട്ടുമെൻ്റ് തുടങ്ങിയവയുടെ നിയന്ത്രണങ്ങൾക്കും നിർദ്ദേശങ്ങൾക്കും വിധേയമായാണ് നടക്കുന്നത്.

     ട്രസ്റ്റിൻ്റെ നിയന്ത്രണത്തില്‍ ദൈനംദിന പ്രവർത്തനങ്ങൾ നടത്തുവാന്‍ ശ്രീ അടിയേരിമഠം സേവാസമിതി,   പുന:രുദ്ധാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനുവേണ്ടി നവീകരണ കമ്മിറ്റി,  മഹോത്സവവും മറ്റ് ആഘോഷ പരിപാടികളും നടത്തുന്നതിനു വേണ്ടി സമിതി അംഗങ്ങളും മറ്റു ഭക്തജനങ്ങളും ഉള്‍പ്പെടുന്ന ഉത്സവാഘോഷ കമ്മിറ്റി,  "വൈവസ്വതം" മാതൃസമിതി, സാമൂഹ്യ സാംസ്കാരിക പൊതുനന്മാ പ്രവർത്തനങ്ങൾ നടത്തുന്നതിനു വേണ്ടി "ചിന്മയം" സാംസ്കാരിക സമിതി,  "സദ്ഗമയ"  യുവസമിതി,  ഉമാമഹേശ്വര ബാലസമാജം തുടങ്ങിയവ ഇവിടെ പ്രവർത്തിക്കുന്നു.

     “മാനവസേവ - മാധവസേവ” എന്ന ആപ്തവാക്യം അന്വർത്ഥമാക്കുന്ന രീതിയിൽ സമൂഹ നന്മയ്ക്കു വേണ്ടി വിവിധ സേവാ പ്രവര്‍ത്തനങ്ങൾ ഇവിടെ നടത്തുന്നുണ്ട്. 

    പ്രദേശവാസികളിലെ ആത്മീയ നവോത്ഥാനവും സാമൂഹിക കൂട്ടായ്മയും ആധ്യാത്മിക ബോധവും ലക്‌ഷ്യം വച്ച് കൊണ്ട്  ഇവിടെ വിപുലമായ മറ്റു പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു.

     സമീപപ്രദേശങ്ങളിലുള്ള ഭവനങ്ങളില് മാസംതോറും സമിതി അംഗങ്ങള്‍ സമ്പര്‍ക്കം നടത്താറുണ്ട്‌. ഓരോസ്ഥലങ്ങളിലുമുള്ള കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് കുടുംബയോഗങ്ങളും, ഭക്തജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വര്‍ഷം തോറും വിവിധ സ്ഥലങ്ങളിലേക്ക് തീര്‍ത്ഥ യാത്രകളും സമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്നു.