പ്രതിഷ്ഠാദിന വാർഷികം
എല്ലാ വർഷവും മീനം 8 ന് ആചാര്യൻ്റെ മുഖ്യകാർമ്മികത്വത്തിൽ
രാവിലെ: അഭിഷേകം, മലർ നിവേദ്യം, ഉഷപൂജ, അഷ്ടദ്രവ്യ ഗണപതിഹോമം, ഭഗവതിസേവ, നവകം, പഞ്ചഗവ്യം, ഒറ്റക്കലശപൂജകള്‍, കലശാഭിഷേകം, ഉച്ചപൂജ, പ്രസാദ ഊട്ട്.
വൈകുന്നേരം: ദീപാരാധന, നാമജപ പ്രദക്ഷിണം, തായമ്പക, അത്താഴപൂജ, ഭഗവതിസേവ, ഗുരുതിപൂജ.
ഉത്സവം, കളിയാട്ടം തുടങ്ങിയവയുടെ തീയതി സംബന്ധിച്ച് തീരുമാനമായിട്ടില്ല.
കളിയാട്ടമുള്ള വര്‍ഷത്തില്‍
ഒന്നാം ദിവസം
ഗുരുതിപൂജക്ക് ശേഷം അടിയന്തിര ആരംഭം, കൊടിയില വെള്ളാട്ടങ്ങള്
രണ്ടാം ദിവസം
രാവിലെ: അഭിഷേകം, മലര് നിവേദ്യം, ഉഷപൂജ, അഷ്ടദ്രവ്യ ഗണപതിഹോമം, ഉച്ചപൂജ, അന്നദാനം.
വൈകുന്നേരം: ദീപാരാധന, നാമജപ പ്രദക്ഷിണം, സമൂഹാരാധന, അത്താഴപൂജ.
കാവില് വൈകുന്നേരം: കുട്ടിച്ചാത്തന്‍ വെള്ളാട്ടം, കലശം ഒപ്പിക്കല്‍
രാത്രി: ഭൈരവന് തോറ്റം, ഘണ്ടാകര്‍ണ്ണന് വെള്ളാട്ടം. കരുവാള് ഭഗവതി തോറ്റം, രക്തചാമുണ്ടി തോറ്റം, കുമ്പളച്ചാമുണ്ടി തോറ്റം, ഉച്ചിട്ടഭഗവതി തോറ്റം, തേവര്ചാത്തന് തിറ.
മൂന്നാം ദിവസം
പുലര്‍ച്ചെ ഒരു മണി മുതല്‍ തിറകളുടെ പുറപ്പാട്.
ഗുളികന് തിറ, ഭൈരവന് തിറ, ഘണ്ടാകര്‍ണ്ണന് തിറ, കുട്ടിച്ചാത്തന്‍ തിറ
രാവിലെ കരുവാള് ഭഗവതി തിറ, കുമ്പള ചാമുണ്ടി തിറ, രക്തചാമുണ്ടി തിറ, ഉച്ചിട്ടഭഗവതി തിറ.
ഉച്ചക്ക്: ഉച്ചിട്ടഭഗവതിയുടെ അഗ്നിപ്രവേശനം, പാലൂട്ട്, കുട്ടിച്ചാത്തന് അമൃതേത്തു, നേര്ച്ച ഒപ്പിക്കല്‍, തുലാഭാരം, അന്നദാനം.