അടിയേരിമഠത്തിൽ ദര്‍ശനം നടത്തുന്നവര്‍ പൊതുവേയുള്ള ക്ഷേത്രാചാരങ്ങളും അതോടൊപ്പം ഇവിടുത്തെ പ്രത്യേക ആചാരങ്ങളും പാലിക്കേണ്ടതാണ് .
ഇവിടുത്തെ പ്രത്യേക ആചാരങ്ങള്‍
1 . ക്ഷേത്രചിട്ടകള്‍ പാലിക്കുന്ന വിശ്വാസികള്‍ക്കെല്ലാം നാലുകെട്ടിനുള്ളില്‍ പ്രവേശിക്കാവുന്നതാണ് .
2 . ചെരുപ്പ്,തൊപ്പി,തലക്കെട്ട്,ഷര്‍ട്ട്,ബനിയന്‍,ലുങ്കി ഇവ ധരിച്ചുകൊണ്ട് ദര്‍ശനം പാടില്ല .
3 . രാവിലെ 11 മണിക്കുശേഷം വൈകുന്നേരം വരെ പ്രദക്ഷിണം പാടില്ല .
4 . മറിസ്തംഭനം നീക്കിയതിന്ശേഷം നാലുകെട്ടിനുള്ളില്‍ പ്രവേശിക്കരുത് .
5 . മദ്യം തെയ്യങ്ങള്‍ക്കുള്ള നേര്‍ച്ചദ്രവ്യമല്ല .
പൊതു ക്ഷേത്രാചാരങ്ങള്‍
1 . കുളിച്ചു ശുദ്ധമായ വസ്ത്രം ധരിച്ചു ശരീരവും മനസ്സും ശുദ്ധമാക്കി വേണം ക്ഷേത്രദര്‍ശനം നടത്തേണ്ടത് .
2 . പുലയില് 14 ദിവസവും ബാലായ്മയില് 16 ദിവസവും കഴിഞ്ഞ ശേഷമേ ദര്‍ശനം നടത്താന് പാടുള്ളൂ .
3 . സ്ത്രീകള് ആര്‍ത്തവം തുടങ്ങി 7 ദിവസത്തിനു ശേഷമേ ദര്‍ശനം നടത്താന് പാടുള്ളൂ .
4 . പ്രസവാനന്തരം കുഞ്ഞിന്‍റെ ചോറൂണിനോ അതിനുശേഷമോ മാത്രമേ അമ്മയും കുഞ്ഞും ക്ഷേത്ര ദര്‍ശനം നടത്താവൂ
5 . രാവിലെ അരയാലിനു 7 പ്രദക്ഷിണം നടത്തുക .
6 . ലഹരിപദാര്‍ത്ഥങ്ങള് ഉപയോഗിച്ച് ക്ഷേത്ര ദര്‍ശനം നടത്താന്‍ പാടില്ല .
7 . വിഷയാസക്തി, അസൂയ, പരദ്രോഹ ചിന്ത തുടങ്ങിയവ ഒഴിവാക്കി ക്ഷേത്ര ദര്‍ശനം നടത്തുക .
8 . ക്ഷേത്രത്തില് സമര്‍പ്പിക്കുന്ന ദ്രവ്യങ്ങള് ശുദ്ധമായിരിക്കണം. വെറുംകയ്യോടെ ക്ഷേത്ര ദര്‍ശനം നടത്തരുത് .
9 .സ്ത്രീകള് മുടിയഴിച്ചിട്ട് ക്ഷേത്ര ദര്‍ശനം നടത്താന്‍ പാടില്ല .
10 .മൊബൈല് ഫോണ്,റേഡിയോ തുടങ്ങിയവ ക്ഷേത്രത്തിനകത്ത് പ്രവര്‍ത്തിപ്പിക്കരുത് .
11 . ചെറിയ കുട്ടികളെ കൂടുതല് സമയം ക്ഷേത്രത്തിനകത്ത് നിര്‍ത്തരുത് .
12 . ക്ഷേത്രത്തിനകത്ത് ശബ്ദം നാമജപത്തിന് മാത്രമായി ഉപയോഗിക്കുക . ക്ഷേത്ര പരിസരത്ത് അമിത ശബ്ദത്തിലുള്ള സംസാരം ഒഴിവാക്കുക .
13 . ഉറങ്ങുക, ഉറക്കെ ചിരിക്കുക, കരയുക, നാട്ടുവര്‍ത്തമാനം പറയുക, വിളക്കിലൊഴിച്ച എണ്ണയുടെ ശേഷം ശരീരത്തിലോ ദേഹത്തോ തുടയ്ക്കുക തുടങ്ങിയവ ക്ഷേത്രത്തില് പാടില്ല .
14 .കൈ തൊഴുതു പിടിച്ചു ചുണ്ടുകളില് ഈശ്വര സ്തുതിയും മനസ്സില് ഈശ്വര ധ്യാനവുമായി അടിവച്ചടിവച്ചു പതുക്കെ പ്രദക്ഷിണം വയ്ക്കുക .
15 . നടയ്ക്കു നേരെ നില്ക്കാതെ ഇടത്തോ വലത്തോ ചേര്‍ന്ന് നിന്ന് കൈകാലുകള് ചേര്‍ത്ത് കൈപ്പത്തികള്‍ താമരമൊട്ടുപോലെ പിടിച്ചു കണ്ണടച്ച് ധ്യാന ശ്ലോകമോ മൂല മന്ത്രമോ ജപിച്ചു കൊണ്ട് ഈശ്വര ദര്‍ശനം നടത്തുക .
16 . തീര്‍ത്ഥം വാങ്ങി ഒന്നോ രണ്ടോ തുള്ളി സേവിച്ചതിന് ശേഷം ശിരസ്സില് തളിക്കുക . ചന്ദനം ക്ഷേത്രത്തിനു വെളിയില് ഇറങ്ങിയേ അണിയാവൂ . അര്‍ച്ചനാ പുഷ്പം വാങ്ങി ശിരസ്സില് വയ്ക്കുക ധൂപ ദീപങ്ങള് ഇരുകൈകളാലും ഏറ്റു വാങ്ങി കണ്ണുകളില് ചേര്‍ക്കുക .
18 . നഖം, മുടി, രക്തം, തുപ്പല് തുടങ്ങിയവ ക്ഷേത്രത്തില് വീഴുവാന്‍ ഇടയാവരുത് .