അടുത്ത പൂജ .... ഞായറാഴ്ച രാവിലെ 6 മുതൽ 9.30 വരെ >> വാർത്തകൾ പേജ് കാണുക

ശ്രീ അടിയേരിമഠം

സർവ്വൈശ്വര്യദായിനിയായ ശ്രീ പാർവ്വതി ദേവി ഉച്ചിട്ട ഭഗവതിയായി അവതാരമെടുത്തതും പരശുരാമനാൽ സ്ഥാപിതമായ നാല് സാമ്പ്രദായിക മഠങ്ങളിൽ പ്രഥമസ്ഥാനത്തുള്ളതും ഉഗ്രതേജസ്സുകളായ മന്ത്രമൂർത്തികളെ മനുഷ്യാലയ സമ്പ്രദായത്തിൽ ഉപാസിച്ച് ആരാധിക്കുന്നതുമായ ബ്രഹ്മസ്ഥാനമാണ് ശിവശക്തി ചൈതന്യം നിറഞ്ഞു നിൽക്കുന്ന പരമപവിത്രമായ ശ്രീ അടിയേരിമഠം.

ദേവതാ സമൂഹം കുടികൊള്ളുന്ന അടിയേരിമഠത്തിലെ ആരാധനയിൽ പ്രഥമ സ്ഥാനത്ത് ഭഗവതിയാണ്. പൂർണ്ണശക്തിസ്വരൂപിണിയായ ഭൂലോകമാതാവ് സാക്ഷാൽ ശ്രീപാർവ്വതി ദേവി തന്നെയാണ് അടിയേരിമഠത്തിൽ കുടികൊള്ളുന്നത്. സകലതിനും ആധാരമായിട്ടുള്ള പരാശക്തിയായ പ്രകൃതിസ്വരൂപിണി ശ്രീപാർവ്വതി ദേവിയെ സാക്ഷാൽ ശിവഭഗവാനോടൊത്ത് ഒരു സങ്കേതത്തിൽ ആരാധിക്കുന്നു. പ്രകൃതിയും പുരുഷനും - ശിവനും ശക്തിയും - ഇവിടെ സംഗമിച്ചിരിക് കുന്നു. ശ്രീ അടിയേരിയപ്പന്റെ ഉപാസനാമൂർത്തികളായ ഭൈരവാദിപഞ്ചമൂർത്തികളെ നാലുകെട്ടായുള്ള മഠത്തിലെ കിഴക്കിനിയിൽ സ്ഥാനം നൽകി ആരാധിക്കുന്നു. പടിഞ്ഞിറ്റയിൽ അടിയേരിയുടെ ധർമ്മദേവത സാക്ഷാൽ ദുർഗ്ഗാഭഗവതി സാന്നിദ്ധ്യവും തെക്കിനിയിൽ പൂർവ്വിക ആചാര്യ സങ്കല്പമായി ശ്രീ അടിയേരിയപ്പൻ സ്ഥാനവും വടക്കിനിയിൽ ഹോമചൈതന്യവും ആയി അടിയേരിമഠം നമ്മുടെ ഉള്ളിലെ ചൈതന്യത്തെ ഉജ്ജ്വല പ്രശോഭിതമാക്കിക്കൊണ്ട് മറ്റുള്ള ആരാധനാകേന്ദ്രങ്ങളിൽനിന്നും പകരംവെക്കാനാവാത്ത രീതിയിൽ വ്യത്യസ്തമായ ഒരു ആദ്ധ്യാത്മിക - സാമൂഹ്യ - സാംസ്കാരിക കേന്ദ്രമായി നിലകൊള്ളുന്നു.

മാഹാത്മ്യം

     അവതാര പുരുഷനായ പരശുരാമനാല്‍ സ്ഥാപിതമായ നാലു താന്ത്രിക മാന്ത്രിക ബ്രാഹ്മണ സമ്പ്രദായങ്ങളില്‍പെട്ട മഠങ്ങളാണ് അടിയേരി, പുല്ലഞ്ചേരി, കാളകാട്ട്‌, കാട്ടുമാടം എന്നിവ. ഈ നാലു സ്ഥലങ്ങളിലും മുപ്പത്തിയൊമ്പതോളം – ഒന്ന് കുറവ് നാല്‍പത് എന്നറിയപ്പെടുന്നു – ഉപാസനാ മൂര്‍ത്തികളെ സ്ഥാനം നല്‍കി ആരാധിച്ചു വരുന്നു.


ഐതീഹ്യം

    ഐതിഹ്യങ്ങളുടെ താളിയോലകൾ തുറക്കുമ്പോള്‍ പറഞ്ഞാല്‍ തീരാത്ത പെരുമകള്‍ അടിയേരിമഠത്തെക്കുറിച്ചുള്ളതായി കാണാം. അനേക കാലങ്ങള്‍ക്ക് മുന്‍പ് കർമ്മദോഷങ്ങൾ കനല്‍മഴയായി പെയ്തിറങ്ങിയ അടിയേരിയിൽ താവഴി കുറ്റിയറ്റുപോകുംവിധം സന്താനങ്ങള്‍ പിറക്കാതെയായി. ഭജനയും പൂജയും താന്ത്രിക മാന്ത്രിക കര്‍മ്മങ്ങളും ഒരുപാട് നടത്തിയിട്ടും ഫലമില്ലാത്തതിനാൽ ഇവിടുത്തെ അന്തര്‍ജ്ജനം വിഷ്ണുഭഗവാനെ ഉപാസിക്കുകയും ഭഗവാന്‍റെ അനുഗ്രഹത്താല്‍ ഒരു പെണ്‍കുഞ്ഞു പിറക്കുകയും ചെയ്തു. കംസന്റെ കാരാഗൃഹത്തില്‍ വസുദേവര്‍ക്കും ദേവകിക്കും ഏഴാമതായി പിറന്ന പെണ്‍കുഞ്ഞിനെ കംസന്‍ പാറയില്‍ അടിച്ചു നിഗ്രഹിക്കാൻ ഒരുങ്ങിയപ്പോള്‍ കംസനെ ശപിച്ച്‌ ഉച്ചത്തില്‍ അട്ടഹസിച്ചുകൊണ്ട് മായാലോകത്ത് മറഞ്ഞുപോയ ദേവീ ചൈതന്യമാണത്രേ ഇല്ലത്ത് പെൺകുഞ്ഞായി പിറന്നത്‌...

Read More

ആചാര്യന്‍

ഫോട്ടോ ഗാലറി

വീഡിയോ ഗാലറി