ആരാധനാ മൂര്‍ത്തികള്‍

     വിളിച്ചാല്‍ വിളിപ്പുറത്തഭയമരുളുന്ന അടിയേരിമഠം സമസ്ത ദേവതകളുടെയും സംഗമ ഭൂമി തന്നെയാണ്. ദേവതാ സമൂഹം കുടികൊള്ളുന്ന അടിയേരിയിലെ ധര്‍മ്മദൈവം ദുര്‍ഗ്ഗയും ഭൈരവാദി പഞ്ചമൂര്‍ത്തികള്‍ പ്രധാന ഉപാസനാ മൂര്‍ത്തികളുമാണ്. ഉഗ്രമൂര്‍ത്തികളായ ദേവതകളുടെ സാന്നിദ്ധ്യമുള്ളതും ആദിപരാശക്തിയായ ശ്രീപാർവ്വതി ദേവി സാക്ഷാൽ ശിവഭഗവാനോടൊത്ത് കുടികൊള്ളുന്നതുമായ ഇവിടുത്തെ ആരാധനയില്‍ പ്രഥമ സ്ഥാനം ഭഗവതിക്കാണ്.

     നാലുകെട്ടായ മഠത്തിന്റെ കിഴക്കിനിയിൽ ഭഗവതി, ഭൈരവന്‍ എന്നീ ദേവതകളെ പ്രധാന ശ്രീകോവിലിലും  ഘണ്ടാകർണ്ണൻ, കുട്ടിച്ചാത്തൻ, കരുവാൾ ഭഗവതി, തേവർ ചാത്തൻ, രക്തചാമുണ്ടി,   എന്നീ ദേവതകളെ രണ്ടാമത്തെ ശ്രീകോവിലിലും സ്ഥാനം നൽകിയിരിക്കുന്നു. പടിഞ്ഞിറ്റയിൽ  ദേവി സങ്കല്പവും തെക്കിനിയിൽ  ആചാര്യ സങ്കല്പമായി അടിയേരിമഠത്തിന്റെ അധിപൻ ശ്രീ അടിയേരിയപ്പന്റെ സ്ഥാനവും വടക്കിനിയിൽ ഹോമചൈതന്യവുമാണ്. 

      പൊട്ടന്‍, കുറത്തി,ഗുളികന്‍ എന്നീ ദേവതകളെ നാലു കെട്ടിനു പുറത്ത് യഥാവിധി സ്ഥാനം നല്കിയും മൂവാളംകുഴി ചാമുണ്ടിക്ക് മറ്റൊരു സ്ഥാനത്ത് ശ്രീകോവിൽ നിര്‍മ്മിച്ചും ഇവിടെ പ്രതിഷ്ഠിച്ച് ആരാധിച്ചുവരുന്നു.

     പണ്ട് കാലങ്ങളില്‍ ഇവിടെ നാഗാരാധന നിലനിന്നിരുന്നതിനാല്‍ ക്ഷേത്രാനുബന്ധമായ ജല സ്ഥലത്തിന് സമീപം നാഗത്തിനു സ്ഥാനം നല്കി ആരാധന നടത്തേണ്ടതുണ്ട്.കൂടാതെ പെരുംപുഴയച്ഛന്‍ ദൈവത്തിന്‍റെ പണ്ടത്തെ സ്ഥാനം നവീകരിച്ചു പ്രതിഷ്ഠ നടത്തുകയും വേണം .