വഴിപാടുകള്‍

 

       ഓരോ ഭക്തന്റെയും നാമജപവും പ്രാർത്ഥനയും ധ്യാനവും, വിവിധ സമർപ്പണങ്ങളും ദാനധർമ്മങ്ങൾ ചെയ്യുകയുമാണ് ഇവിടെ പ്രധാനം.

       അർച്ചനാ പുഷ്പങ്ങൾ, പൂജാദ്രവ്യങ്ങൾ തുടങ്ങിയവ സമർപ്പിച്ച് പ്രാർത്ഥിക്കുക, നെയ് വിളക്ക് തെളിയിച്ച് പ്രാർത്ഥിക്കുക, ശ്രീ അടിയേരിയപ്പന് വെച്ചു നമസ്കാരം ചെയ്ത് പ്രാർത്ഥിക്കുക തുടങ്ങിയവ ഇവിടെ ചെയ്യാവുന്നതാണ്.

         ദുരിതനിവാരണത്തിനും ഐശ്വര്യത്തിനും ദേവ പ്രീതിക്കുമായി വിവിധ ഹോമ പൂജാദി കർമ്മങ്ങൾ ഇവിടെ നടത്താവുന്നതാണ്. ഭക്തരുടെ പ്രത്യേക ആവശ്യപ്രകാരം നടത്തുന്ന ഇത്തരം വഴിപാടുകൾക്ക് മുൻകൂട്ടി ഏല്പിക്കേണ്ടതും ആവശ്യമായ സാധനങ്ങൾ കൊണ്ടുവരേണ്ടതുമാണ്.

കൂടുതൽ വിവരങ്ങൾക്ക് 9645845400,  9745845400  എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.