തിരുനട തുറക്കുന്ന ദിവസങ്ങൾ
എല്ലാ ഞായറാഴ്ചകളിലും രാവിലെ 6 മണി മുതൽ 9.30 വരെ
എല്ലാ മലയാള മാസവും ഒന്നാം തീയതി രാവിലെ 6 മണി മുതൽ 11.30 വരെയും വൈകുന്നേരം 5.30 മുതൽ 7 മണി വരെയും
തിരുവോണം, മഹാനവമി, വിജയദശമി, വൃശ്ചികത്തിലെ കാര്‍ത്തിക (തൃക്കാര്‍ത്തിക), മഹാശിവരാത്രി എന്നീ വിശേഷ ദിവസങ്ങളിൽ രാവിലെ 6 മണി മുതൽ 11 മണി വരെയും വൈകുന്നേരം 5.30 മുതൽ 7 മണി വരെയും
മേൽ സമയങ്ങളിൽ ശ്രീ അടിയേരി മoത്തിൽ തിരുനട തുറക്കുന്നതും ഭക്തജനങ്ങൾക്ക് ദർശന - ആരാധനാ സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതുമാണ്.
മേടം 1 ഒഴികെ എല്ലാ മലയാള മാസത്തെയും ഒന്നാം തീയതികളിലും മഹാനവമി, വിജയദശമി, തൃക്കാർത്തിക ദിവസങ്ങളിലും ഉച്ചയ്ക്ക് 12 മണി മുതൽ പ്രസാദ ഊട്ടും ഉണ്ടായിരിക്കുന്നതാണ്.